ബുര്‍ജ് ഖലീഫയിലെ ലൈറ്റ് ഷോ മാര്‍ച്ച് വരെ നീട്ടി

single-img
12 January 2018


ദുബായ്: പുതുവത്സര രാവിന് മിഴിവേകി ബുര്‍ജ് ഖലീഫയില്‍ അരങ്ങേറിയ ലൈറ്റ് ഷോ മാര്‍ച്ച് വരെ കാണാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് സംഘാടകര്‍. നിഴലും വെളിച്ചവും നിറങ്ങളും ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായ ലൈറ്റ് ഷോയ്ക്ക് ലഭിച്ച ഗിന്നസ് നേട്ടത്തോടെയാണ് ഇത്തവണ ദുബായിയുടെ പുതുവര്‍ഷം തുടങ്ങിയത്. പരിപാടി നേരിട്ടുകണ്ടത് പത്തുലക്ഷംപേരാണ്.

 

https://youtu.be/Mj-NN4F8fI8

കൂടുതല്‍പേര്‍ക്ക് ഈ വെളിച്ചവിസ്മയം നേരിട്ടാസ്വദിക്കാന്‍ അവസരമൊരുക്കിയാണ് മാര്‍ച്ചുവരെ പ്രദര്‍ശനം നീട്ടിയത്. ആഴ്ചയില്‍ അഞ്ചുദിവസമാണ് പ്രദര്‍ശനം നടക്കുക. 2018 എന്നെഴുതിക്കാണിച്ച് തുടങ്ങുന്ന ലൈറ്റ് ഷോയില്‍ യു.എ.ഇ.യെ പ്രതിനിധാനം ചെയ്യുന്ന ദൃശ്യങ്ങളാണ് സംഗീതത്തിന്റെ അകമ്പടിയോടെ ചടുലമായി ബുര്‍ജില്‍ മിന്നിമായുന്നത്. ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ രാത്രി എട്ടുമണിക്കും വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി പത്തുമണിക്കുമാണ് പ്രദര്‍ശനം.