ട്വന്റി20 സെഞ്ചുറിയില്‍ ലോക റെക്കോഡുമായി കോളിന്‍ മണ്‍റോ

single-img
3 January 2018

ട്വന്റി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡുമായി കോളിന്‍ മണ്‍റോ. വെസ്റ്റിന്‍ഡീസുമായി നടക്കുന്ന ട്വന്റി20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് മണ്‍റോയ്ക്ക് ഈ റെക്കോഡ് സ്വന്തമായത്.

ക്രിസ് ഗെയില്‍, ബ്രണ്ടന്‍ മക്കല്ലം, എവിന്‍ ലൂയിസ്, രോഹിത് ശര്‍മ്മ തുടങ്ങിയ താരങ്ങളെ പിന്നിലാക്കിയാണ് മണ്‍റോയുടെ കുതിപ്പ്. പത്ത് സിക്‌സുകളും മൂന്ന് ഫോറുകളുമടക്കം 47 ബോളില്‍ നിന്ന് 104 റണ്‍സെടുത്താണ് താരം പുറത്തായത്.

ഒരു വര്‍ഷം തുടര്‍ച്ചയായി രണ്ട് ട്വന്റി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും മണ്‍റോ നേടി. ബംഗ്ലാദേശിനെതിരെയും ഇന്ത്യയ്‌ക്കെതിരേയുമാണ് മണ്‍റോയുടെ മറ്റ് രണ്ട് സെഞ്ച്വറി നേട്ടങ്ങള്‍.