കണ്ണിനടിയിലെ കറുത്ത പാടുകളാണോ പ്രശ്നം

single-img
22 December 2017

കണ്ണിനടിയിലെ കറുത്തപാടുകൾ പല സുന്ദരിമാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. എന്തൊക്കെ പരീക്ഷണങ്ങള്‍ വീട്ടിലുണ്ടാക്കുന്ന നുറുങ്ങുമരുന്നുകളിലും മേക്കപ്പിലും ചെയ്താലും കറുത്ത പാടുകള്‍ പൂര്‍ണമായും അകന്നു പോവുകയുമില്ല. പിന്നെ സ്വന്തം രൂപത്തെ ഓര്‍ത്തുള്ള സമ്മര്‍ദമാവും മിക്ക വീട്ടമ്മമാരേയും അലട്ടുന്നത്.

പ്രായം കൂടുമ്പോള്‍ കണ്ണിനു താഴെയുള്ള മാംസളമായ ഭാഗം വീര്‍ക്കുന്നതും കറുത്ത വലയങ്ങള്‍ രൂപപ്പെടുന്നതും സര്‍വ സാധാരണമാണ്. എന്നാല്‍ ഈ കരിവലയങ്ങളെ കണ്ടറിഞ്ഞ് അനുയോജ്യമായ പ്രതിവിധികളോടെ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയേ ഉള്ളൂ. പ്രായാധിക്യം കൂടാതെ കണ്ണിനു താഴെ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്.

ഉറക്കമില്ലായ്മ
സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ അമിത ഉപയോഗവും അലര്‍ജിയും.
പോഷകക്കുറവ്.
മാനസിക പിരിമുറുക്കം.
സൂര്യപ്രകാശം മൂലമുണ്ടാവുന്ന കറുത്ത പാടുകള്‍.
വിളര്‍ച്ച, നിരന്തരമുള്ള കണ്ണട ഉപയോഗം.
കമ്പ്യൂട്ടര്‍ ഉപയോഗം.
അമിതമായ ലഹരി ഉപയോഗം.

എന്നാല്‍ സ്വാഭാവികമായ കാരണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഈ പ്രശ്നം തുടക്കത്തില്‍ തന്നെ പരിഹരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാവും.
മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ നിന്നും പരമാവധി ഒഴിവായി നില്‍ക്കുക.

ദിവസവും എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക.
കണ്ണിനെ ആയാസപ്പെടുത്തുന്ന ജോലികളാണെങ്കില്‍ ഇടയ്ക്കിടെ വിശ്രമം നല്‍കുക. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇടവേളകള്‍ നിശ്ചയിച്ച് കണ്ണിന് വിശ്രമം നല്‍കുക.
ധാരാളം വെള്ളം കുടിക്കുക.

വെള്ളരി, കക്കിരി, തുടങ്ങിയവ മുറിച്ച് കണ്ണിന് മുകളില്‍ വയ്ക്കുന്നത് കുളിര്‍മ നല്‍കും.
കണ്ണിനു താഴെ ഇടയ്ക്ക് തിരുമുന്നത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
കണ്‍സീലറുകള്‍ ഉപയോഗിക്കുന്നത് കറുത്ത പാടുകളുടെ തീവ്രത കുറയ്ക്കാന്‍ സഹായകമാണ്.

വെയില്‍ മൂലം കണ്ണിനടിയില്‍ കറുത്ത് പാട് ഉണ്ടാവുന്നത് ഒഴിവാക്കാന്‍ സണ്‍ ഗ്ലാസ്സുകള്‍ ധരിക്കുന്നത് നല്ലതായിരിക്കും.
ഇവയൊക്കെ സ്വാഭാവിക പരിചരണത്തിലൂടെ കറുത്ത പാടുകള്‍ ഒഴിവാക്കുന്നതിനുള്ള വഴികളാണ്.