അഞ്ചു വിക്കറ്റ് പ്രകടനവുമായി സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

single-img
20 December 2017

കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അഞ്ചു വിക്കറ്റ് പ്രകടനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. റെയില്‍വേസിനെതിരായ മത്സരത്തില്‍ മുംബൈക്കുവേണ്ടി പതിനൊന്ന് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്താണ് അര്‍ജുന്റെ പ്രകടനം.

ആദ്യ ഇന്നിങ്‌സില്‍ അര്‍ജുന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. മത്സരത്തില്‍ മുംബൈ റെയില്‍വേസിനെ ഇന്നിങ്‌സിനും 103 റണ്‍സിനും തോല്‍പ്പിച്ചു. ഈ പ്രകടനത്തോടെ സച്ചിന്റെ മകന്‍ എന്ന ലേബലില്‍ ക്രിക്കറ്റിലേക്ക് എത്തിയ അര്‍ജുന്‍ എന്ന ഇടംകൈയന്‍ പേസര്‍ സ്വന്തം മേല്‍വിലാസം ഊട്ടിയുറപ്പിക്കുകയാണ്.

ഇടംകൈയന്‍ പേസറായ അര്‍ജുന് ഇരുവശങ്ങളിലേക്കും അനായാസം പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സിലും പന്തെറിഞ്ഞ് അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.