ഒരോവറില്‍ 7 സിക്‌സറുകള്‍ പറത്തി നവീന്ദു പഹസര

single-img
16 December 2017

ഒരോവറില്‍ പരമാവധി 6 സിക്‌സറുകള്‍ പറത്താം. എന്നാല്‍ ഒരു നോബോള്‍ കൂടി കിട്ടിയാലോ. ബാറ്റ്‌സ്മാന്‍ വെറുതെ വിടുമോ. കൊടുത്തു വീണ്ടും ഒരു സിക്‌സ്. അങ്ങനെ ഒരോവറില്‍ 7 സിക്‌സറുകള്‍ എന്ന റെക്കോഡ് ശ്രീലങ്കന്‍ യുവതാരം നവീന്ദു പഹസര സ്വന്തമാക്കി.

മുത്തയ്യ മുരളീധരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 15 വയസ്സിന് താഴെയുള്ളവരുടെ ടൂര്‍ണമെന്റിലാണ് ശ്രീലങ്കന്‍ യുവതാരത്തിന്റെ പ്രകടനം. 14 വയസ്സുകാരനായ നവീന്ദു പഹസര ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ സാക്ഷിയാക്കിയാണ് ബാറ്റിങ് വെടിക്കെട്ട് കാഴ്ചവച്ചത്.

രെവാതെ കോളേജിന് വേണ്ടി കഴിച്ച പഹസാര മത്സരത്തില്‍ 87 പന്തില്‍ 109 റണ്‍സാണ് നേടിയത്. ഒരു നോ ബോള്‍ എറിഞ്ഞതോടെ ആദ്യ 7 പന്തുകളും അതിര്‍ത്തി കടത്തിയാണ് പഹസാരെ കരുത്ത് കാട്ടിയത്. മുത്തയ്യ മുരളീധരന്‍ നേരിട്ടെത്തി പഹാസരെ അഭിനന്ദിക്കുകയും ചെയ്തു. പഹസാര ദേശീയകുപ്പായത്തില്‍ കളിക്കുമെന്ന് ഉറപ്പാണെന്ന് മുരളീധരന്‍ പ്രതികരിച്ചു.