കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുന്നു

single-img
10 December 2017

കുവൈത്ത് സര്‍വീസസ് മന്ത്രാലയം പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തുന്നതിന് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 9,000 സ്വദേശികള്‍ തൊഴില്‍ ചെയ്യുന്ന മന്ത്രാലയത്തില്‍ അതിരാവിലെ ആരംഭിക്കുന്ന പ്രൃത്തി സമയത്തില്‍ മാറ്റം വരുത്തുന്നതിനാണ് ആലോചിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്ക് മൂലം സമയത്ത് ഓഫീസിലെത്തുന്നതിന് സാധിക്കാത്ത സാഹചര്യം കണക്കിലെടുത്താണ്
നീക്കം. സമയമാറ്റത്തിന് കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതിന് സര്‍ക്കാര്‍തല നീക്കങ്ങളാരംഭിച്ചിട്ടുള്ളത്.

അതേ സമയം വിരലടയാളം നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല. പ്രവൃത്തി സമയത്തില്‍ മാത്രമേ മാറ്റം വരുത്തുന്നതിന് ആലോചിക്കുന്നുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.