ഏകദിന ക്രിക്കറ്റിൽ ‘നാണക്കേടിന്റെ റെക്കോഡിട്ട്’ ദിനേശ് കാര്‍ത്തിക്ക്

single-img
10 December 2017

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ നാണക്കേടിന്റെ റെക്കോഡിട്ട്’ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്ക്. കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് കാര്‍ത്തിക്കിന്റെ പേരിലായത്.

18 പന്തുകള്‍ നേരിട്ടാണ് കാര്‍ത്തിക് പൂജ്യത്തിനു മടങ്ങിത്. പതിനാറ് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയ മുന്‍ താരം എക്നാദ് സോള്‍ക്കറുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്.

ലോക ക്രിക്കറ്റില്‍ 31 പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങിയ വിന്‍ഡീസ് താരം റുണാക്കോ മോര്‍ട്ടന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്.