രഞ്ജിയില്‍ കേരളം 176 ന് പുറത്ത്, വിദര്‍ഭയ്ക്ക് 70 റണ്‍സ് ലീഡ്.

single-img
9 December 2017

സൂറത്ത്: വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ തകര്‍ന്നടിഞ്ഞ് കേരളം. അവസാന അഞ്ചു വിക്കറ്റുകള്‍ 11 റണ്‍സിനിടെ നഷ്ടപ്പെടുത്തിയ കേരളം 176 റണ്‍സിന് ഒന്നാമിന്നിങ്‌സില്‍ പുറത്തായി. ഇതോടെ വിദര്‍ഭ 70 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടി.
ഇതോടെ സെമിയില്‍ പ്രവേശിക്കണമെങ്കില്‍ കേരളത്തിന് വിദര്‍ഭയെ തോല്‍പ്പിക്കണം. സമനിലയിലായാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭ സെമിയിലെത്തും. കേരളനിരയില്‍ സക്‌സേന (40), രോഹന്‍ പ്രേം (29), സഞ്ജു സാംസണ്‍ (30), സച്ചിന്‍ ബേബി (29), അരുണ്‍ കാര്‍ത്തിക് (21) എന്നിവര്‍ക്ക് മാത്രമെ പിടിച്ചുനില്‍ക്കാനായുള്ളൂ.
പിടിച്ചു നില്‍ക്കാന്‍ സഞ്ജു സാംസണ്‍ ശ്രമിച്ചെങ്കിലും 32 റണ്‍സിലെത്തി നില്‍ക്കെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. 117 പന്തില്‍ 40 റണ്‍സെടുത്ത മികച്ച ഫോമിലായിരുന്ന ജലജ് സക്‌സേനയുടേതായിരുന്നു അടുത്ത ഊഴം. ഇതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. അവസാന നാലുവിക്കറ്റുകള്‍ വെറും പത്ത് റണ്‍സ് ചേര്‍ക്കുന്നതിനിടയിലാണ് നഷ്ടമായത്.

14 ഓവറില്‍ വെറും 38 റണ്‍സ് വഴങ്ങിയാണ് രജനീഷ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്.