അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 9 കോടി സമ്മാനം

single-img
6 December 2017


അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ ഭാഗ്യദേവത കടാക്ഷിച്ചു. കഴിഞ്ഞ ദിവസം നടന്ന നവംബര്‍ മാസത്തെ നറുക്കെടുപ്പില്‍ ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്. ദേവാനന്ദന്റെ 085303 നമ്പര്‍ ടിക്കറ്റിനായിരുന്നു സമ്മാനം.

ഏകദേശം ഒന്‍പത് കോടി രൂപ(50 ലക്ഷം ദിര്‍ഹം) സമ്മാനമാണ് ഇയാള്‍ക്ക് ലഭിക്കുക. ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 15 നറുക്കെടുപ്പില്‍ 12 ഉം ഇന്ത്യക്കാര്‍ക്കായിരുന്നു. ഇവരില്‍ മലയാളികളാണ് കൂടുതലും.

1992 മുതല്‍ നടന്നു വരുന്ന നറുക്കെടുപ്പില്‍ ഓരോ മാസവും പ്രീതി വര്‍ധിച്ചുവരികയാണ്. നേരത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിര്‍ഹം)യും ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.