റെക്കോഡ് ജയം നേടാന്‍ കോഹ്ലിപ്പട: 2014ല്‍ സഹതാരങ്ങളോട് പറഞ്ഞ കാര്യം ഓര്‍ത്തെടുത്ത് കോഹ്ലി

single-img
4 December 2017

നായകന്‍ മുന്നില്‍ നിന്ന് നയിക്കേണ്ടവനാണ്. അത് ഭംഗിയായി നിറവേറ്റുന്നു വിരാട് കോഹ്ലി. ഇപ്പോഴിതാ തുടര്‍ച്ചയായ ഒന്‍പത് പരമ്പര ജയങ്ങള്‍ എന്ന നേട്ടത്തിനരികെയും. 2005 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ വിജയിച്ച ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് ഇന്ത്യയ്ക്ക് മുമ്പിലുളളത്.

2015ല്‍ ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെയാണ് ഇന്ത്യ അജയ്യമായി മുന്നേറാന്‍ തുടങ്ങിയത്. അന്ന് തൊട്ട് ഒരൊറ്റ ടെസ്റ്റ് മത്സരങ്ങളിലും തോല്‍വി നുണഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ ശ്രീലങ്കയെ തോല്‍പിച്ച് ആധികാരികമായ വിജയം നേടാനാണ് കോഹ്ലി എന്ന ക്യാപ്റ്റന്‍ ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മല്‍സരം തോല്‍ക്കാതിരുന്നാല്‍ മതി ഇന്ത്യയ്ക്ക് റെക്കോഡിലെത്താന്‍. ഈ ഒരു കാര്യത്തെ 2014ല്‍ നടന്ന ഒരു സംഭവത്തോടാണ് മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ അന്ന് നായകനായിരുന്ന മഹേന്ദ്ര സിങ് ധോണിക്ക് പരുക്ക് കാരണം അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ നാലാം ദിനം കോഹ്‌ലിയാണ് ടീമിനെ നയിച്ചത്.

അന്ന് കോഹ്ലി സഹതാരങ്ങളോട് പറഞ്ഞു. ‘അവര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കണം. ആര്‍ക്കെങ്കിലും എതിര്‍പ്പോ മടിയോ ഉണ്ടെങ്കില്‍ ഇപ്പോള്‍ പറയണം, ഇല്ലെങ്കില്‍ മുറികളിലേക്ക് പോകാം. സിഎന്‍എന്‍ന്യൂസ് 18ന്റെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ 2017 പുരസ്‌കാരവേദിയിലായിരുന്നു കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. നാളെ അവര്‍ എത്ര റണ്‍സ് അടിച്ചാലും നമ്മള്‍ അത് പിന്തുടര്‍ന്ന് ജയിക്കും. ഇതില്‍ ആര്‍ക്കെങ്കിലും മടിയോ എതിര്‍പ്പോ ഉണ്ടെങ്കില്‍ ഇപ്പോള്‍ പറയണം.

അല്ലെങ്കില്‍ നമ്മള്‍ ആ ലക്ഷ്യം പിന്തുടരുമെന്ന ഉറപ്പോടെ നമുക്ക് മുറികളിലേക്ക് പോകാം കോഹ്‌ലി പറഞ്ഞു. എന്നാല്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 364 എന്ന ലക്ഷ്യത്തിന് 48 റണ്‍സ് അകലെ ഇന്ത്യ വീണുപോവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലെ സെഞ്ചുറിയാണ് തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നേട്ടമെന്നും കോഹ്‌ലി പറഞ്ഞു. ഓസ്‌ട്രേലിയയുടെ കുന്തമുനകളായ ബോളര്‍മാരെ അതിര്‍ത്തി കടത്തി 141 റണ്‍സായിരുന്നു അന്ന് കോഹ്‌ലി അടിച്ചുകൂട്ടിയത്.