ഇവന്‍ എന്നെ എപ്പോഴും രണ്ടാമനാക്കും; ചേതേശ്വര്‍ പുജാരയോടുള്ള അസൂയ മറച്ചുവയ്ക്കാതെ കൊഹ്‌ലി: വീഡിയോ

single-img
4 December 2017

ടെന്നീസിലും ടേബിള്‍ ടെന്നീസിലും അയാള്‍ എന്നെ കീഴ്‌പ്പെടുത്തും. ഇപ്പോള്‍ ഫുട്‌ബോളിലും. ഞാന്‍ ഒരുപാട് അനാവശ്യ പിഴവുകള്‍ വരുത്താറുണ്ട്. ഇനി അയാളെ ബാഡ്മിന്റണില്‍ വെല്ലുവിളിച്ച് നോക്കണം. വേഗതയേറിയ കളിയായതിനാല്‍ ചിലപ്പോള്‍ എനിക്ക് ജയിക്കാനാകുമായിരിക്കും. കൊഹ്‌ലിയുടെ വാക്കുകളാണിത്.

ഇതൊക്കെ പറഞ്ഞതാകട്ടെ ചേതേശ്വര്‍ പുജാരയെക്കുറിച്ചും. അതും പുജാരയുമായി നടത്തിയ അഭിമുഖത്തില്‍. സെഞ്ചുറികള്‍ നേടുന്നതില്‍ തനിക്ക് പ്രചോദനമാകുന്നത് ചേതേശ്വര്‍ പുജാരയുടെ പ്രകടനമാണെന്നാണും കോഹ്‌ലി വ്യക്തമാക്കുന്നു. പുജാര ഏറെ നേരം ക്രീസില്‍ ക്ഷമയോടെ തുടരുന്നത് ഒരു പാഠമായി മാറിയിട്ടുണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി.

ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 3000 റണ്‍സ് തികയ്ക്കുന്ന 10ാമത്തെ ബാറ്റ്‌സ്മാനായി പുജാര മാറിയിട്ടുണ്ട്. വെറും 32 മത്സരങ്ങളില്‍ നിന്നായി 53 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്താണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 55 ഇന്നിങ്‌സുകളില്‍ നിന്നാണ് 3000 റണ്‍സ് തികച്ചിരുന്നത്. ഈ റെക്കോര്‍ഡ് പുജാര മറികടന്നു.

വിസ്മയപ്പെടുത്തുന്നതാണ് പുജാരയുടെ പ്രകടനം. സെഞ്ചുറികള്‍ നേടണമെന്ന നിശ്ചയദാര്‍ഢ്യം ഉണ്ടാവുന്നത് പുജാരയുടെ പ്രകടനവും ക്രീസില്‍ ഏറെ നേരം ക്ഷമയോടെ പിടിച്ചു നില്‍ക്കുന്ന രീതിയും കണ്ടുകൊണ്ടാണ്. ഞങ്ങള്‍ എല്ലാവരും പുജാരയുടെ ക്രീസിലുളള ആത്മസമര്‍പ്പണവും ശ്രദ്ധയും കണ്ട് പഠിച്ചിട്ടുണ്ട്.

ടീമിന് വേണ്ടി കഴിയുന്നത്ര നേരം പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന്റെ പ്രകടനം പ്രചോദനമായിട്ടുണ്ട്. ഇപ്പോള്‍ ടീമിന് വേണ്ടി കഴിയുന്നത്രയും കളിക്കുക എന്നതാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കാറുളളത്. അപ്പോഴാണ് യാതൊരു ക്ഷീണവും കൂടാതെ ടീമിനായി ബാറ്റ് ചെയ്യാന്‍ കഴിയുക, കോഹ്‌ലി പറഞ്ഞു.