പ്രവാസികള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ സുവര്‍ണാവസരം: ഷാര്‍ജയില്‍ എല്ലാ സാധനങ്ങള്‍ക്കും 80 ശതമാനം വരെ ഇളവ്

single-img
2 December 2017

ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മേളയിലാണ് വിവിധ മേഖലയില്‍പ്പെട്ട വസ്തുക്കള്‍ക്ക് 80 ശതമാനം വരെ ഇളവ് നല്‍കുന്നത്. മൂന്നാമത് കണ്‍സ്യൂമര്‍ ഇലക്ട്രോണിസ് ഫാഷന്‍ (സിഇഎഫ്) 2017 നവംബര്‍ 29നാണ് ആരംഭിച്ചത്. ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും നടക്കുന്ന പ്രധാനപ്പെട്ട എക്‌സ്‌പോകളില്‍ ഒന്നാണ് സിഇഎഫ്.

മികച്ച ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, വീട്ടാവശ്യത്തിനുള്ള വസ്തുക്കള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മറ്റുള്ള സാധനങ്ങള്‍ അങ്ങനെ എല്ലാം വലിയ വിലക്കുറവില്‍ ലഭിക്കും. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 75,000പേര്‍ മേള സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. എക്‌സ്‌പോ നാളെ സമാപിക്കും.