സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ അടിച്ചോടിച്ചു: പുലിവാല്‍ പിടിച്ച് ശിഖര്‍ ധവാന്‍

single-img
2 December 2017

ഡല്‍ഹിയിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് തിരിച്ചുപോകാനിറങ്ങുമ്പോള്‍ ഒരു ആരാധകന്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ദേഷ്യം വന്ന ശിഖര്‍ ധവാന്‍ ആരാധകനെ കൈ കൊണ്ട് തള്ളിമാറ്റുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇന്ത്യന്‍ താരം പുലിവാല്‍ പിടിച്ചിരിക്കുകയാണ്. നിരവധിപേരാണ് ധവാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.