പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത: കുറഞ്ഞ ചെലവില്‍ നാട്ടിലേക്ക് പറക്കാം: ബുക്കിംഗ് ഡിസംബര്‍ 10 വരെ

single-img
30 November 2017

യുഎഇ 46ാം ദേശീയ ദിനത്തോടനുബന്ധിച്ച് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് കൊച്ചി ഉള്‍പ്പെടെ 46 സ്ഥലങ്ങളിലേക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 2017 ഡിസംബര്‍ 10 വരെയാണ് ബുക്കിങ്ങിനുള്ള അവസരം. ഇതുപ്രകാരം ഡിസംബര്‍ ഒന്നു മുതല്‍ 2018 ജൂണ്‍ 10വരെയുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് വാര്‍ത്താക്കുറിപ്പില്‍ എമിറേറ്റ്‌സ് അറിയിച്ചു.

ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍ പ്രത്യേക നിരക്ക് ലഭ്യമാണ്. കുവൈത്തിലേക്ക് 835 ദിര്‍ഹം, കറാച്ചി945 ദിര്‍ഹം, ജിദ്ദ275 ദിര്‍ഹം, ഇസ്തംബുള്‍ 2235 ദിര്‍ഹം, ബാങ്കോക്ക്2245 ദിര്‍ഹം, ലണ്ടന്‍2735 ദിര്‍ഹം, കേപ്ടൗണ്‍3125 ദിര്‍ഹം, ന്യൂയോര്‍ക്ക് 5605 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍.

ബിസിനസ് ക്ലാസിലെ ഏറ്റവും കുറഞ്ഞ നിരക്ക് ആരംഭിക്കുന്നത് 2995 ദിര്‍ഹത്തിലാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെ എല്ലാ ക്ലാസുകളിലും പ്രത്യേക എമിറത്തി ഭക്ഷണവും മധുരപലഹാരങ്ങളും ഉണ്ടാകുമെന്നും എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. മറ്റൊരു വിമാനക്കമ്പനിയായ എത്തിഹാദും പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നു മുതല്‍ ബുക്കിങ് അവസരമുണ്ട്.