‘അത് ഗോള്‍ തന്നെ’: ഗോള്‍ വര കടന്നിട്ടും മെസിയുടെ ഗോള്‍ അനുവദിക്കാത്തതില്‍ വന്‍ പ്രതിഷേധം: വീഡിയോ

single-img
27 November 2017

https://www.youtube.com/watch?v=4CKeqI4RI6o

സ്പാനിഷ് ലീഗില്‍ ബാര്‍സലോണയും വലന്‍സിയയും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. 29ാം മിനുറ്റില്‍ വലത് വിങ്ങില്‍ നിന്ന് വന്ന ക്രോസ് ബോക്‌സിനടുത്തേക്ക് ഓടിക്കയറി മെസി ഗോള്‍ പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു. എന്നാല്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റാന്‍ ശ്രമിക്കുന്നതിനിടെ പന്ത് ഗോള്‍ വര കടന്നു.

ഇതിനുശേഷമാണ് ഗോളി പന്ത് തട്ടിയകറ്റുന്നത്. എന്നാല്‍ ഇത് ശ്രദ്ധിക്കാതിരുന്ന റഫറി അത് ഗോളല്ലെന്ന് വിധിച്ചു. തുടര്‍ന്ന് ബാര്‍സ താരങ്ങള്‍ റഫറിയെ ചോദ്യം ചെയ്യുകയും വാക്കുതര്‍ക്കമാകുകയും ചെയ്തു. ടെലിവിഷന്‍ റിപ്ലേകളില്‍ ഇത് ഗോളെന്ന് വ്യക്തമായതായിരുന്നു.

അതേസമയം മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി ബാര്‍സ മാനേജ്‌മെന്റ് രംഗത്തെത്തി.