പ്രവാസികള്‍ക്ക് ആശ്വാസം: ദുബൈയില്‍ വീട്ടുവാടക 20 ശതമാനം വരെ കുറയുന്നു

single-img
26 November 2017

ദുബൈ റിയല്‍ എസ്റ്റേറ്റ് അതോറിറ്റി പുറത്തിറക്കിയ 2018 വര്‍ഷത്തേക്കുള്ള വാടക സൂചികയിലാണ് ദുബൈയില്‍ കെട്ടിട വാടക കുറയുന്നതായി സൂചനയുള്ളത്. പത്ത് മുതല്‍ 20 ശതമാനം വരെ വാടക കുറയുമെന്നാണ് കണക്ക്.

വണ്‍ ബെഡ്റൂം ഫ്ലാറ്റുകള്‍ക്കാണ് വാടക കുറയുന്നത് എന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമാകും. ഫ്രീഹോള്‍ഡ് മേഖല, ബര്‍ദുബൈ, ദേര എന്നിങ്ങനെ മൂന്നായി തിരിച്ചാണ് വാടക സൂചിക. ദേര അബൂഹൈലില്‍ വാര്‍ഷിക വാടക ശരാശരി 40,000 ദിര്‍ഹത്തില്‍ നിന്ന് 36,000 ദിര്‍ഹമായി കുറയും. അവീറില്‍ 30000 ദിര്‍ഹമുണ്ടായിരുന്ന വണ്‍ ബെഡ്റൂം ഫ്ലാറ്റ് വാടക 22,000 ലേക്ക് എത്തിയിട്ടുണ്ട്.

2 ബെഡ് റൂം ഫ്ലാറ്റുകളുടെ വിലയില്‍ കാര്യമായ കുറവില്ല. റിയല്‍ എസ് റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സൂചിക അനുസരിച്ചാണ് ദുബൈയില്‍ വാടക നിരക്ക് കണക്കുന്നത്. വാടക കരാര്‍ പുതുക്കുമ്പോള്‍ കെട്ടിട ഉടമക്ക് തോന്നിയപോലെ നിരക്ക് കൂട്ടാനാവില്ല.നിലവിലെ വാടക ആ പ്രദേശത്തെ അതേതരം കെട്ടിടങ്ങളുടെ ശരാശരി വാടകയേക്കാള്‍ പത്തു ശതമാനത്തില്‍ താഴെയാണെങ്കില്‍ വാടക ഉയര്‍ത്താന്‍ സാധിക്കില്ല