ദുബായിൽ ഷോപ്പിങ് പൂരം തുടങ്ങി; സാധനങ്ങൾക്ക് 90 ശതമാനം വരെ ഡിസ്ക്കൗണ്ട്: ഷോപ്പുകളിൽ വൻ തിരക്ക്

single-img
23 November 2017

ദുബായ് സൂപ്പർ സെയിലിന് തുടക്കമായി. ആയിരത്തിലധികം ഔട്ട്‍ലെറ്റുകൾ മൂന്നു ദിവസത്തെ സൂപ്പർ സെയിലിൽ പങ്കെടുക്കുന്നുണ്ട്. ദുബായിലെ കടകളിലും ഷോപ്പിങ് മാളുകളിലും 25 വരെയാണ് മെഗാ സെയിൽ നടക്കുക.

മുന്നൂറോളം ബ്രാൻഡുകളിൽ വമ്പൻ ഓഫറുകളാണ് നൽകുന്നത്. സൂപ്പർ സെയിലിന്റെ രണ്ടാം എഡിഷിനിൽ വസ്തുക്കൾക്ക് 30 ശതമാനം മുതൽ 90 ശതമാനം വരെ ഇളവാണ് ലഭിക്കുക.

വസ്ത്രങ്ങൾ, ജ്വല്ലറി, ഷൂസ്, ബാഗുകൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വീട്ടുൽപനങ്ങൾ, കളിപ്പാട്ടം എന്നു തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും ഓഫർ ലഭ്യമാകും. ഏറ്റവും മികച്ച കമ്പനികളുടെ ഉൽപന്നങ്ങളും ഡിസ്ക്കൗണ്ട് സെയിലിൽ ഉണ്ടാകും.

ആറു മാസത്തിനുശേഷമാണ് മൂന്നു ദിവസത്തെ സൂപ്പർ സെയിൽ വരുന്നത്. ലോകത്തിന്റെ ഷോപ്പിങ് ഉൽസവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് വമ്പൻ ഓഫറുകൾ നൽകുന്നതെന്നും ശ്രദ്ധേയമാണ്. രണ്ടു മാസം കഴിഞ്ഞാൽ യുഎഇയിൽ വാറ്റ് നടപ്പാക്കും.

അതിനാൽ അധിക നികുതി നൽകാതെ ഉൽപന്നങ്ങൾ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്. ഉപഭോഗ്താക്കൾക്ക് നേരിട്ടെത്തി വലിയ ഇളവോടെ സാധനങ്ങൾ വാങ്ങിക്കാനുള്ള അവസരമാണിതെന്നും ഡിഎഫ്ആർഇ എക്സിക്യൂട്ടിവ് ഡയറക്ടർ സയീദ് അൽ ഫൽസി പറഞ്ഞു.