പുതിയ ഓഫറുമായി ഇത്തിസലാത്ത്

single-img
23 November 2017

പുതിയ ഓഫറുമായി ഇത്തിസലാത്ത്. മാസം 140 ദിർഹം ചെലവഴിച്ചാൽ നോൺ സ്റ്റോപ് ഡാറ്റ ലഭിക്കുന്നതാണ് പുതിയ ഓഫറെന്ന് കമ്പനി അറിയിച്ചു. ബിസിനസുകാർക്ക് സഹായകരമാകുന്നതാണ് ഓഫർ.

നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ കണക്ഷൻ എടുക്കുന്നവർക്കും ഈ ഓഫർ ലഭ്യമാകും. ഡാറ്റയ്ക്കു പുറമേ ലോക്കൽ വോയിസ് മിനിറ്റും ഇൻട്രാ കമ്പനി കോളിങ് മിനിറ്റും ഓഫറിൽ ലഭ്യമാണ്.

രാജ്യാന്തര കോളുകൾ മിനിറ്റിന് 38 ഫിൽസ്, നാഷനൽ കോളുകൾ മിനിറ്റിന് 18 ഫിൽസിന് തുടങ്ങിയ ഓഫറുകളും അധികമായി സ്വന്തമാക്കാം. യാതൊരു തടസ്സങ്ങളും കൂടാതെ ആളുകൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. ബിസിനസ് മേഖലയിൽ ഉള്ളവർക്ക് ഏറെ ഉപയോഗപ്രദമാകും പദ്ധതിയെന്നും കമ്പനി അധികൃതകർ അറിയിച്ചു.