ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഷോട്ട്: വിക്കറ്റിന് പുറകില്‍ പോയി ഷോട്ടുതിര്‍ത്ത ചമര സില്‍വയ്ക്ക് പറ്റിയ അമളി വൈറലാകുന്നു

single-img
22 November 2017

ക്രിക്കറ്റില്‍ പല വെറൈറ്റി ഷോട്ടുകള്‍ക്കും ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളഞ്ഞ് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ലങ്കന്‍ താരം ചമര സില്‍വ.

കൊളംബോയില്‍ നടന്ന എംഎഎസ് യുനിചെല്ലയും തീജെയ് ലങ്കയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു വിചിത്രമായ സംഭവങ്ങളുണ്ടായത്. സ്റ്റമ്പിന് പിറകിലേക്ക് ഓടിപ്പോയി വിക്കറ്റ് കീപ്പര്‍ നില്‍ക്കുന്നിടത്ത് നിന്നാണ് ചമര സില്‍വ ബൗണ്ടറിയടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പന്ത് സ്റ്റമ്പും തെറിപ്പിച്ച് കടന്നുപോയി.

ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ മുപ്പത്തിയേഴുകാരനായ ചമര സില്‍വയെ പരിഹസിച്ചുള്ള പോസ്റ്റുകളാണ്. വാതുവെപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക് നേരിടുകയാണ് ചമര സില്‍വ. രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്. എന്നാല്‍ പ്രാദേശിക ലീഗില്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചമര സില്‍വയ്ക്ക് അനുമതി നല്‍കുകയായിരുന്നു.