ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ നിന്ന് ഹെറാത്തിന്റെ ‘എസ്‌കേപ്പ്’: ചിരിയടക്കാനാവാതെ കോഹ്‌ലി: വീഡിയോ വൈറല്‍

single-img
20 November 2017

https://twitter.com/SajnaAlungal/status/932455664583970817

കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സിലായിരുന്നു സംഭവം. 55ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ രണ്ടാം പന്തില്‍ ഹെറാത്ത് ബൗണ്ടറി നേടി. പിന്നീട് അടുത്ത രണ്ടു പന്തുകളില്‍ ഭുവി ഹെറാത്തിനെ പരീക്ഷിക്കുകയായിരുന്നു.

ഭാഗ്യംകൊണ്ട് മാത്രമാണ് ഹെറാത്തിന്റെ വിക്കറ്റ് പോകാതിരുന്നത്. ഇതുകണ്ട് ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്‌ലിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ചിരി മറച്ചുപിടിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നോക്കിയെങ്കിലും അതിന് കഴിയാതെ ചിരിച്ചുപോയി. ഇതോടൊപ്പം അമ്പയറുടെ മുഖഭാവവും വീഡിയോയിലുണ്ട്.