പ്രസവസമയത്ത് ആഭരണങ്ങള്‍ ഊരിവെപ്പിക്കുന്നത് മോഷണം തടയാന്‍ മാത്രമല്ല…

single-img
19 November 2017

പ്രസവത്തിനായി ലേബര്‍ റൂമിലോ ഓപ്പറേഷന്‍ തിയറ്ററിലോ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ഗര്‍ഭിണികളുടെ ആഭരണങ്ങള്‍ ഊരിവാങ്ങുക പതിവാണ്. എന്നാല്‍ ഇതെന്തിനാണെന്ന് പലര്‍ക്കും കൃത്യമായി അറിയില്ല. ആഭരണങ്ങള്‍ അണുവിമുക്തമല്ലാത്തതു കൊണ്ടാണ് പ്രസവസമയത്ത് ആഭരണങ്ങള്‍ അണിയാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

എത്ര വൃത്തിയോടെ സൂക്ഷിച്ചാലും ഇവയില്‍നിന്ന് അമ്മയ്‌ക്കോ കുഞ്ഞിനോ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നതെങ്കില്‍ ഇതിനുള്ള സാധ്യത ഇരട്ടിയാണ്. ആഭരണങ്ങളിലെ ലോഹം രാസവസ്തുക്കളുമായി കൂടിച്ചേര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാം.

അമ്മയ്‌ക്കോ കുഞ്ഞിനോ സ്‌കിന്‍ അലര്‍ജികള്‍, ശരീരം ചുവന്നു തടിക്കുക എന്നിവയ്ക്കും ഇതു കാരണമാകും. ഗര്‍ഭിണിയുടെ ആഭരണങ്ങള്‍ കാണാതെ പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതു തടയാനും ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു മുന്‍നടപടി സ്വീകരിക്കാറുണ്ട്. അതിനാല്‍ ആശുപത്രിയിലേക്കു പോകുന്നതിനു മുന്‍പ് ഗര്‍ഭിണികള്‍ ആഭരണങ്ങള്‍ ഉറ്റവരെ ഏല്‍പ്പിക്കുന്നതാണ് ഉചിതം.