ഏകദിന ക്രിക്കറ്റിൽ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കന്‍ താരം: 151 പന്തില്‍ 490 റണ്‍സ്

single-img
18 November 2017

ഏകദിന ക്രിക്കറ്റിൽ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കന്‍ താരം ഷെയിന്‍ ഡാഡ്‌സ് വെൽ. 490 റൺസാണ് ഇരുപത് വയസുകാരനായ ഷെയിന്‍ ഡാഡ്‌സ് അടിച്ചെടുത്തത്. അതും 151 പന്തില്‍ നിന്ന്. ഗ്രൗണ്ടിൽ കളി കാണാനെത്തിയവർ ഷെയിന്‍ ഡാഡ്‌സിന്റെ പ്രകടനം അത്ഭുതത്തോടെയാണ് കണ്ടിരുന്നത്.

നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി പൂക്കെ താരമായ ഷെയിന്‍ ഡാഡ്‌സ്‌വെല്‍ പോച്ച് ഡോര്‍പിനെതിരായ മത്സരത്തിലാണ് ലോക റെക്കോർഡിട്ട പ്രകടനം നടത്തിയത്. 57 സിക്‌സുകളും 27 ഫോറുകളുമാണ് ഷെയിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഷെയിന്‍ ഡാഡ്‌സ്‌വെല്ലിന്റെ ബാറ്റിന്റെ ചൂട് എല്ലാ ബൗളർമാരും ശരിക്കുമറിഞ്ഞു. സഹതാരമായ റുവാന്‍ ഹോസ്‌ബ്രോക്കും 104 (54) ഷെയിന് പിന്തുണ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ഇരുവരുടെയും മികവില്‍ 677/3 റണ്‍സാണ് നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി പൂക്കെ അടിച്ചുകൂട്ടിയത്. 63 സിക്‌സറുകളിലൂടെയും 48 ഫോറുകളിലൂടെയും മാത്രം 570 റണ്‍സാണ് ടീമെടുത്തത്.