ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനം

single-img
12 November 2017

36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് പതിനൊന്ന് ദിവസം നീണ്ടു നിന്ന പുസ്തകോത്സവത്തിന് സമാപനമായത്. വായനയുടെ ഉത്സവം അക്ഷരാര്‍ഥത്തില്‍ ഷാര്‍ജയെ ഉത്സവനഗരിയാക്കുകയായിരുന്നു.

ആയിരക്കണക്കിന് ആളുകളാണ് ഈ മാസം ഒന്നുമുതല്‍ മേള സംഘടിപ്പിച്ച അല്‍ തവാനൂനിലെ എക്‌സ്‌പോ സെന്ററിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തിയത്. യു.എ.ഇ.യിലെ പ്രത്യേകിച്ചും ഷാര്‍ജയിലെ നൂറുകണക്കിന് സ്‌കൂളുകളില്‍നിന്ന് മേളയിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് വിദ്യാര്‍ഥികളും എത്തിച്ചേര്‍ന്നിരുന്നു.

വര്‍ഷത്തില്‍ നൂറുകണക്കിന് പ്രദര്‍ശനം നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ പുസ്തകോത്സവം പോലെ ജനപങ്കാളിത്തം മറ്റൊന്നിനുമില്ല.