വിവാഹത്തിന് ഒരു മതാചാരവും പിന്തുടരാന്‍ താത്പര്യപ്പെടുന്നില്ലെന്ന് സഹീര്‍ ഖാന്‍; ‘മുംബൈയില്‍ നവംബര്‍ 27ന് നിയമപ്രകാരം ഞങ്ങള്‍ ഒരുമിക്കും’

single-img
6 November 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ വിവാഹിതനാകുന്നു. ബോളിവുഡ് താരവും മോഡലുമായ സാഗരികയുമായി നവംബര്‍ 27നാണ് സഹീറിന്റെ വിവാഹം. വിവാഹത്തെ കുറിച്ച് സഹീര്‍ പറഞ്ഞതിങ്ങനെ: ‘വിവാഹത്തിന് ഒരു മതാചാരവും പിന്തുടരാന്‍ താത്പര്യപ്പെടുന്നില്ല.

മുസ്ലിം വിശ്വാസപ്രകാരമുള്ള നിക്കാഹില്‍ നിന്നും ഹിന്ദു വിശ്വാസപ്രകാരമുള്ള സാത് ഫെറാസില്‍ നിന്നും വിട്ടുനില്‍ക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പാര്‍ട്ടി കൊടുക്കും. മുംബൈയില്‍ നവംബര്‍ 27ന് നിയമപ്രകാരം ഞങ്ങള്‍ ഒരുമിക്കും.

മുംബൈയിലും പുണെയിലും വിവാഹത്തോടനുബന്ധിച്ചുള്ള പാര്‍ട്ടി നടത്തണമെന്നാണ് ആഗ്രഹം. വിവാഹാഘോഷത്തെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു ഒത്തുചേരലാക്കാനാണ് താല്‍പര്യം. ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ട്. ഒരെതിര്‍പ്പുമുണ്ടായില്ലെന്ന് ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സഹീറും സാഗരികയും പറയുന്നു.