സൗദിയില്‍ ജോലി ചെയ്യുന്നവര്‍ വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക; വാട്‌സാപ്പ് ഗ്രൂപ്പില്‍ വഴക്കടിച്ച സ്ത്രീകള്‍ക്ക് സൗദി കോടതി പത്ത് ചാട്ടവാറടി വിധിച്ചു

single-img
1 November 2017

സോഷ്യല്‍മീഡിയയിലെ നിസ്സാര കുറ്റങ്ങള്‍ പോലും ഗൗരവമായി എടുത്ത് സൗദി കോടതി. വാട്‌സാപ്പ് ഗ്രൂപ്പില്‍ പരസ്പരം വഴക്കടിച്ച സ്ത്രീകള്‍ക്ക് പത്ത് ചാട്ടവാറടി വീതമാണ് സൗദി കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷക്കിരയായ സ്ത്രീകളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ ഇത്തരം 220 സോഷ്യല്‍ മീഡിയ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓകാസ് ന്യൂസ് പേപ്പര്‍ വെളിപ്പെടുത്തുന്നത്. മറ്റൊരു സംഭവത്തില്‍ ഗ്ലാമര്‍ ഫോട്ടോകള്‍ പുറത്ത് വിടുമെന്ന് സോഷ്യല്‍ മീഡിയാ സന്ദേശത്തിലൂടെ സ്ത്രീയെ ഭീഷണിപ്പെടുത്തിയ പുരുഷനെയും സൗദിയില്‍ ശിക്ഷാവിധേയനാക്കിയിരുന്നു.

ഇത്തരത്തില്‍ ശക്തമായ നിയമങ്ങളും ശിക്ഷാവിധിയും നിരന്തരം നടക്കുമ്പോഴും ഇതൊന്നും കാര്യമാക്കാതെ സോഷ്യല്‍ മീഡിയയെയും മറ്റും ദുരുപയോഗിക്കുന്നവര്‍ കൂടി വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.