റെക്കോഡുകൾ തിരുത്തി വിജയനായകനായി വി​രാ​ട് കൊഹ്‌ലി

single-img
30 October 2017

ന്യൂസിലാന്റിനെതിരായ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ക്യാപ്‌റ്റൻ കൂൾ മഹേന്ദ്രസിംഗ് ധോണിയെ മറികടന്ന് വിജയനായകനെന്ന വിശേഷണത്തിലേക്ക് വളർന്നിരിക്കുകയാണ് വി​രാ​ട് കൊഹ്‌ലി. തു​ട​ർ​ച്ച​യാ​യ ഏ​ഴു പ​ര​മ്പ​ര വി​ജ​യ​മെ​ന്ന മോ​ഹി​പ്പി​ക്കു​ന്ന റി​ക്കാ​ർ​ഡാ​ണ് കോ​ഹ്‌​ലി​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ ടീം ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തു​ട​ർ ജ​യ​ങ്ങ​ളി​ൽ ധോ​ണി​യു​ടേ​യും ദ്രാ​വി​ഡി​ന്‍റെ​യും പേ​രി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ർ​ഡാ​ണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്.

കൊഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ ഇതുവരെ ഒരു പരമ്പരയും തോറ്റിട്ടില്ല. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും നാ​ട്ടി​ൽ ഒ​രു പ​ര​മ്പ​ര​പോ​ലും തോ​റ്റി​ട്ടി​ല്ലെ​ന്ന റി​ക്കാ​ർ​ഡും കോ​ഹ്‌​ലി​ക്ക് കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​യി.

ന്യൂസിലാന്റിനെതിരായ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ കൊഹ്‌ലി ഏകദിനത്തിൽ 32 സെഞ്ച്വറി തികച്ചു. ഇനി സെഞ്ച്വറികളുടെ എണ്ണത്തിൽ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ (49)​ മാത്രമാണ് കൊഹ്‌ലിക്ക് മുന്നിലുള്ളത്. മത്സരത്തിൽ മറ്റൊരു നേട്ടം കൊഹ്ലി കെെവരിച്ചു. ഏറ്റവും കുറവ് ഏകദിനങ്ങളിൽ നിന്ന് 9000 റൺസ് തികയ്‌ക്കുന്ന താരങ്ങളിൽ കൊഹ്‌ലി ഒന്നാമതായി. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ലിയേഴ്സ് 205 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

കൂ​ടാ​തെ, ഇ​ന്ത്യ​ൻ നാ​യ​ക​നെ​ന്ന നി​ല​യി​ൽ 5000 റ​ണ്‍​സും കോ​ഹ്‌​ലി പൂ​ർ​ത്തി​യാ​ക്കി. 93 ഇ​ന്നിം​ഗ്സു​ക​ളി​ലാ​ണ് നാ​യ​ക​നെ​ന്ന നി​ല​യി​ൽ കോ​ഹ്‌​ലി ഇ​ന്ത്യ​യെ ന​യി​ച്ച​ത്.