എട്ട് വര്‍ഷത്തിന് ശേഷം ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനില്‍

single-img
29 October 2017

ലാഹോര്‍: പാക്കിസ്ഥാനില്‍ വച്ച് തീവ്രവാദ ആക്രമണത്തിനിരയായ ശ്രീലങ്കന്‍ ടീം ആക്രമണത്തിനുശേഷം ആദ്യമായി പാക്കിസ്ഥാനിലെ ലാഹോറില്‍. എട്ട് വര്‍ഷത്തിന് ശേഷമാണ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനിലെത്തുന്നത്. പാക്കിസ്ഥാനെതിരായ ട്വന്റി20 പരന്പരയിലെ മൂന്നാമത്തെയും അവസനത്തേയും മത്സരത്തിനാണ് ശ്രീലങ്കന്‍ ടീം ലാഹോറിലെത്തിയത്.

പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന്‍ കപ്പ് സ്വന്തമാക്കിയിരുന്നു. യുഎഇയിലായിരുന്നു ആദ്യ രണ്ടു മത്സരങ്ങളും. ഇന്ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് അവസാന മത്സരം. കനത്ത സുരക്ഷ വലയത്തിലാണ് ശ്രീലങ്കന്‍ ടീം. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്ന ടീമിനായി ബുള്ളറ്റ് പ്രൂഫ് ബസാണ് ഒരുക്കിയിരിക്കുന്നത്.

2009ല്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. ഏഴ് താരങ്ങള്‍ക്കും ടീം അംഗങ്ങള്‍ക്കും അക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തിനു ശേഷം 2015 സിംബാബ്‌വെ ടീം പര്യടനത്തിന് എത്തിയതൊഴിച്ചാല്‍ രാജ്യാന്തര മത്സരങ്ങള്‍ക്കൊന്നും പിന്നീട് പാക്കിസ്ഥാനു വേദിയാകാന്‍ കഴിഞ്ഞിട്ടില്ല.