‘ഇന്ത്യന്‍ ടീമില്‍ എന്തുകൊണ്ട് മുസ്‌ലിം താരങ്ങളില്ല’; ഹര്‍ഭജന്‍ സിംഗിന്റെ മറുപടി ഇതാണ്

single-img
24 October 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുസ്‌ലിം പ്രാതിനിധ്യത്തെ കുറിച്ചുള്ള ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് മറുപടിയുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ക്രിക്കറ്റില്‍ മതത്തിന് പ്രാധാന്യമില്ലെന്ന് ഹര്‍ഭജന്‍ ട്വീറ്ററില്‍ കുറിച്ചു. ദേശീയ ടീമില്‍ ഒരാള്‍ കളിക്കുന്നത് ഇന്ത്യക്കാരന്‍ എന്ന പേരിലാണെന്നും നിറവും ജാതിയും നോക്കിയല്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ്‌ലിംകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുണ്ടെന്നാണ് സഞ്ജീവ് ഭട്ട് ട്വീറ്റിലൂടെ ചോദിച്ചത്. ഇപ്പോഴത്തെ ടീമില്‍ എത്ര മുസ്‌ലിംകളുണ്ട്. മുസ്‌ലിംകള്‍ ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിച്ചോ. അല്ലെങ്കില്‍ സെലക്ടര്‍മാര്‍ ക്രിക്കറ്റ് കളിക്കാരെ തെരഞ്ഞെടുക്കുന്നത് വേറെ കളിയുടെ നിയമപ്രകാരമാണോ എന്നും സഞ്ജയ് ഭട്ട് ചോദിച്ചിരുന്നു.