ഷാര്‍ജയില്‍ കാളക്കൂറ്റന്മാര്‍ റോഡില്‍ ഇറങ്ങി; ഗതാഗതം താറുമാറായി; വീഡിയോ വൈറല്‍

single-img
23 October 2017

ഷാര്‍ജ കോര്‍ണിഷ് റോഡില്‍ ഇന്ന് രാവിലെ തിരക്കേറിയ സമയത്തായിരുന്നു സംഭവം. റോഡിന് മധ്യത്തില്‍ അപ്രതീക്ഷിതമായെത്തിയ കാളക്കൂറ്റന്മാര്‍ ഏറെ നേരം ഗതാഗതപ്രശ്‌നമുണ്ടാക്കി. രണ്ടു പേര്‍ ചേര്‍ന്ന് കാളകളെ ഓടിച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതിന്റെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമത്തിലിട്ടതോടെ വൈറലായി. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് പേരാണ് വിഡിയോ കണ്ടത്.