കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

single-img
17 October 2017

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അടുത്തമാസം അഞ്ചിന് നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി- 20 മത്സരത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഈമാസം 29 വരെയാണ് വില്‍പന. 700, 1000, 2000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

നവംബര്‍ ഒന്ന് മുതല്‍ അഞ്ചുവരെ തിരുവനന്തപുരം വഴുതക്കാടുള്ള ഫെഡറല്‍ ബാങ്ക് കോട്ടണ്‍ഹില്‍ ശാഖയിലോ, നവംബര്‍ 5,6,7 തിയതികളില്‍ സ്‌പോര്‍ട്ട്‌സ് ഹബ്ബിന്റെ ഒന്നാം നമ്പര്‍ ഗേറ്റിലുള്ള പ്രത്യേക കൗണ്ടറിലൂടെയോ ഇവ ഒറിജിനല്‍ ടിക്കറ്റുകളാക്കി മാറ്റണം. മറ്റ് ജില്ലകളിലെ തിരഞ്ഞെടുത്ത ബാങ്ക്ശാഖകളിലും ടിക്കറ്റുകള്‍ ലഭിക്കും

700 രൂപയുടെ അപ്പര്‍ ലെവലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവുണ്ട്. ഇതിന് സ്‌കൂള്‍ കോളേജ് അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കണം. മത്സരദിവസം പ്രവേശന കവാടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡും കാണിക്കണം.