ദുബായിലെ റോഡുകളില്‍ ഇന്ന് മുതല്‍ വേഗതാ നിയന്ത്രണം

single-img
15 October 2017

ദുബായിലെ പ്രധാനപ്പെട്ട റോഡുകളായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റോഡിലൂടെയും എമിറേറ്റ്‌സ് റോഡിലൂടെയുമുള്ള വാഹനങ്ങളുടെ വേഗതാ നിയന്ത്രണം ഇന്ന് മുതല്‍ നിലവില്‍ വരും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നത് 110 ആയാണ് കുറച്ചത്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷയ്ക്കുമായാണ് പുതിയ നടപടി.

ഈ റോഡുകളില്‍ മുന്‍ വര്‍ഷങ്ങളിലുണ്ടായ അപകടനിരക്ക് പഠനവിധേയമാക്കിയപ്പോള്‍ 60 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിത വേഗമാണെന്ന് കണ്ടെത്തിയിരുന്നു. വേഗം കുറയ്ക്കുന്നതോടെ അപകടനിരക്ക് പിടിച്ചു നിര്‍ത്താനാകുമെന്നാണ് ആര്‍ടിഎ വിലയിരുത്തല്‍.