കുവൈത്തിലെ പ്രവാസികള്‍ക്ക് ഒന്നിലധികം കാര്‍ കൈവശം വെക്കാന്‍ പറ്റില്ല

single-img
13 October 2017

കുവൈത്തിലെ ട്രാഫിക് പരിഷ്‌കരണ നടപടികളുടെ ഭാഗമായി പുതിയ നിയന്ത്രണങ്ങള്‍ വരുന്നു. പ്രവാസികള്‍ക്ക് ഇനി ഒന്നിലധികം വാഹനങ്ങള്‍ സ്വന്തം പേരില്‍ വെക്കാന്‍ കഴിയില്ല.

ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാര്‍, രാജ്യത്ത് തങ്ങുന്ന മറ്റ് വിദേശികള്‍, ബിദുനികള്‍ തുടങ്ങിയവര്‍ക്കാണ് ഒന്നിലധികം വാഹനങ്ങള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കാന്‍ കഴിയാതെ വരിക.

രാജ്യത്തെ റോഡുകളില്‍ നിലവില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി വാഹനങ്ങളുടെ എണ്ണം 1.2 ദശലക്ഷമാണ്. എന്നാല്‍ റോഡുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ എണ്ണം 1.9 ദശലക്ഷമാണ്.

പുതിയ നിയന്ത്രണം വഴി റോഡുകളിലെ വാഹന ഗതാഗതകുരുക്കിന് ഏറെ പരിഹാരമാകുമെന്നാണ് അധികൃതരുടെ നിലപാട്.