ഷാര്‍ജ ഭരണാധികാരിയെ ഇവിടെ ‘സത്യത്തിലാരും തിരിച്ചറിഞ്ഞില്ല’

single-img
29 September 2017

ആഗ്ര: കൂളിംഗ്ലാസും ടീഷര്‍ട്ടും ഇട്ട്, ലോകത്തിലെ ഏറ്റവും വലിയ പ്രണയസ്മാരകമായ താജ് മഹലിന് മുന്നില്‍ നില്‍ക്കുന്ന ഷാര്‍ജ ഭരണാധികാരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിം കഴിഞ്ഞ ദിവത്തെ കേരള സന്ദര്‍ശനത്തിനു ശേഷമാണ് താജ്മഹല്‍ കാണാനെത്തിയത്.

കൂളിംഗ്ലാസും ടീഷര്‍ട്ടും ഇട്ട്, താജ് മഹലിന് മുന്നില്‍ നില്‍ക്കുന്ന ഷാര്‍ജാ ഭരണാധികാരിയെ തിരിച്ചറിയുക അത്ര എളുപ്പമല്ല. ഇന്‍സ്റ്റാഗ്രാമിലെ എമിറേറ്റ്‌സ് റോയല്‍ ഫാമിലി എന്ന പേജിലാണ് അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ടീഷര്‍ട്ടും സണ്‍ഗ്ലാസുമൊക്കെ ധരിച്ച് താജ് മഹലിന് മുന്നില്‍ നില്‍ക്കുന്നതാണ് ചിത്രം.

ബെഞ്ചിലിരിക്കുന്ന ചിത്രവും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഭാര്യയും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സ് ചെയര്‍പേഴ്‌സനുമായ ഷെയ്ഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുമുണ്ടായിരുന്നു.