ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്‌സിനെ പൊലീസ് അറസ്റ്റുചെയ്തു

single-img
27 September 2017

ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ പൊലീസ് അറസ്റ്റുചെയ്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരവിജയം ആഘോഷിക്കുന്നതിനിടെ ബാറില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ് തിങ്കളാഴ്ച രാത്രി സ്റ്റോക്‌സിനെ ബ്രിസ്റ്റോള്‍ പൊലീസ്
അറസ്റ്റുചെയ്തത്. മദ്യപിച്ച് ബഹളമുണ്ടാക്കി മറ്റൊരാളെ മുഖത്തിടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി പിടിയിലായ താരത്തെ രാവിലെ വിട്ടയച്ചെങ്കിലും സംഭവത്തെത്തുടര്‍ന്ന് സ്റ്റോക്‌സിനെ ടീമില്‍നിന്നും ഒഴിവാക്കി. സംഭവസമയം സ്റ്റോക്‌സിന് ഒപ്പമുണ്ടായിരുന്ന അലക്‌സ് ഹെയല്‍സിനെയും ടീമില്‍നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇന്ന് ഓവലില്‍ നടക്കുന്ന നാലാം ഏകദിന മല്‍സരത്തില്‍ ഇരുവര്‍ക്കും കളിക്കാനാകില്ല.