നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്: വളരെ കുറഞ്ഞ തുകയ്ക്ക് ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യൂ

single-img
25 September 2017

ഓഫ് സീസണില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള തന്ത്രവുമായി വിമാനക്കമ്പനികള്‍. യാത്രാ നിരക്കില്‍ വന്‍ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 599 ദര്‍ഹത്തിനാണ് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും എത്താനായി എയര്‍ അറേബ്യ സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡല്‍ഹി, മുംബൈ– 699, ബാഗ്ലൂര്‍– 749, ചെന്നൈ–799,അഹമ്മദാബാദ്, കോയമ്പത്തൂര്‍, ഗോവ, ഹൈദരാബാദ്, ജയ്പൂര്‍, നാഗ്പൂര്‍ എന്നിവടങ്ങളിലേക്ക് 899 ദര്‍ഹവുമാണ് നിരക്ക്. സെപ്തംബര്‍ 24 മുതല്‍ 28 വരെ അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിലാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ളത്.

ഈ വര്‍ഷം ഡിസംബര്‍ 10 വരെയുള്ള യാത്രാ ടിക്കറ്റുകള്‍ ഇളവോടെ ബുക്ക് ചെയ്യാനാകും. കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും എയര്‍ അറേബ്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കണോമി ക്ലാസ് ടിക്കറ്റുകളില്‍ 10 മുതല്‍ 15 കിലോ വരെ ലഗേജ് അധികമായി കൊണ്ടുപോകാന്‍ കഴിയുന്ന ഓഫറുകള്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, കറാച്ചി, ധാക്ക, ചിറ്റഗോങ്, ജക്കാര്‍ത്ത, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളില്‍ 10 കിലോ വരെ അധികം ലഗേജ് കയറ്റാം. സെപ്തംബര്‍ 30ന് മുമ്പ് എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.