ഡബിള്‍ ബെഡ് സൗകര്യം; വിനോദത്തിനായി രണ്ട് സ്‌ക്രീനുകള്‍; യാത്രക്കാരെ കൊതിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

single-img
21 September 2017

ഡബിള്‍ ബെഡ് സൗകര്യം. വിനോദത്തിനായി രണ്ട് സ്‌ക്രീനുകള്‍. നാലുപേര്‍ ഒരുമിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സ്വകാര്യമായ ഇടം. പറഞ്ഞുവരുന്നത് ഖത്തര്‍ എയര്‍വേയ്‌സിലെ ആഡംബരത്തെ കുറിച്ചാണ്. ആദ്യമായാണ് വിമാനത്തില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരു കമ്പനി ഒരുക്കുന്നത്.

ബിസിനസ് ക്ലാസിലെ രണ്ടു മിഡില്‍ സീറ്റുകള്‍ നിവര്‍ത്തിയിട്ടാണ് ഡബിള്‍ ബെഡ് സൗകര്യത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. ചുറ്റിലും മറച്ചിരിക്കുന്നതിനാല്‍ സ്വകാര്യതയും ലഭിക്കും. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര ചെയ്യുമ്പോള്‍ പ്രത്യേക സൗകര്യം ഉപയോഗിക്കാം.