ഓസീസിനെ എറിഞ്ഞുവീഴ്ത്തി: ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 26 റൺസ് ജയം

single-img
17 September 2017

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 26 റൺസ് ജയം. മഴ മൂലം 21 ഓവറും 164 റണ്‍സ് വിജയലക്ഷ്യവുമാക്കി ചുരുക്കിയ മത്സരത്തില്‍ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നേരത്തെ 50 ഓവര്‍ ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തിരുന്നു. എന്നാല്‍ ഓസീസ് ബാറ്റിങ്ങിനിറങ്ങും മുമ്പ് മഴ കളി തടസ്സപ്പെടുത്തി. തുടര്‍ന്നാണ് മഴനിയമപ്രകാരം 21 ഓവറില്‍ 164 റണ്‍സ് വിജയലക്ഷ്യമാക്കി ചുരുക്കിയത്.

ഒരു ഘട്ടത്തില്‍ പോലും ഓസീസ് ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തിയില്ല. 39 റണ്‍സെടുത്ത മാക്‌സ്‌വെല്ലും 25 റണ്‍സടിച്ച് ഡേവിഡ് വാര്‍ണറും 32 റണ്‍സെടുത്ത ഫോക്‌നറും മാത്രമേ ഓസീസ് നിരയില്‍ രണ്ടക്കം കണ്ടുള്ളൂ. ഇന്ത്യക്കു വേണ്ടി യുസ്‌വേന്ദ്ര ചഹൽ മൂന്നു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും ബുംറയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റുകൾ വീതവും പങ്കിട്ടു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 281 റൺസാണ് എടുത്തത്. തുടക്കത്തിലെ തകർച്ചയിൽനിന്നും കരകയറി ആറാം വിക്കറ്റിൽ ധോണി– ഹാർദ്ദിക് പാണ്ഡ്യ സഖ്യം കൂട്ടിച്ചേർത്ത 118 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. പാണ്ഡ്യ 83 റൺസും ധോണി 79 റൺസുമെടുത്തു. ഓ​സീ​സി​നാ​യി ന​ഥാ​ൻ കോ​ൾ​ട്ട​ർ​നൈ​ൽ മൂ​ന്നും മാ​ർ​ക​സ് സ്റ്റോ​നി​സ് ര​ണ്ടും വി​ക്ക​റ്റ് നേ​ടി.