ദുബായില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക: പ്രധാന റോഡുകളില്‍ വേഗപരിധി കുറച്ചു

single-img
14 September 2017

ദുബായില്‍ രണ്ട് പ്രധാന ഹൈവേകളുടെ വേഗപരിധി വെട്ടിചുരുക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവയുടെ വേഗപരിധിയാണ് മണിക്കൂറില്‍ 110 കിലോമീറ്ററാക്കി ചുരുക്കിയത്. ദുബൈ മീഡിയ ഓഫിസ് ട്വിറ്ററിലൂടെയാണ് വേഗപരിധി ചുരുക്കിയ കാര്യം അറിയിച്ചത്. അമിതവേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

നേരത്തേ മണിക്കൂറില്‍ 120 കിലോമീറ്റായിരുന്നു വേഗപരിധി. ഒക്ടോബര്‍ 15 മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിച്ചില്ലെങ്കില്‍ റഡാര്‍ കാമറകളില്‍ കുടുങ്ങും. അതേസമയം മറ്റ് എമിറേറ്റുകളില്‍ പഴയ വേഗപരിധി തുടരും.