കളഞ്ഞു കിട്ടിയ പേഴ്‌സില്‍ ഒരു ലക്ഷം ദര്‍ഹം; തിരികെ ഏല്‍പ്പിച്ച പ്രവാസിക്ക് അഭിനന്ദന പ്രവാഹം

single-img
12 September 2017

ഷാര്‍ജ: കളഞ്ഞ് കിട്ടിയ ഒരു ലക്ഷം ദര്‍ഹം പൊലീസില്‍ ഏല്‍പ്പിച്ച പ്രവാസിക്ക് അഭിനന്ദന പ്രവാഹം. ഷാര്‍ജ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനായ ഏഷ്യക്കാരനെയാണ് പൊലീസ് ഉന്നതോദ്യോഗസ്ഥര്‍ നേരിട്ടെത്തി അഭിനന്ദിച്ചത്. എയര്‍പോര്‍ട്ടിലെ ജോലിക്കിടെയാണ് പണമടങ്ങിയ പേഴ്‌സ് ഇയാള്‍ക്ക് കളഞ്ഞുകിട്ടുന്നത്.

തുടര്‍ന്ന് ഉടന്‍ ഇയാള്‍ പണമടങ്ങിയ പേഴ്‌സ് ഷാര്‍ജ പൊലീസുദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു. ഷാര്‍ജ എയര്‍പോര്‍ട്ട് പൊലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ലെഫ്. കേണല്‍ മതര്‍ അല്‍ കെത്ബി, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ഡപ്യൂട്ടി ചീഫ് ലെഫ്. വാലിദ് അല്‍ സറൂനി എന്നിവര്‍ നേരിട്ടെത്തിയാണ് ഇയാളെ ആദരിച്ചത്. മറ്റ് ജീവനക്കാര്‍ക്കുള്ള മാതൃകയാണ് ഈ ഏഷ്യക്കാരനെന്ന് അല്‍ കെത്ബി പറഞ്ഞു.