ലൈംഗിക ബന്ധത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം ഏതെന്ന ചോദ്യത്തിന് ഉത്തരവുമായി ഗവേഷകര്‍

single-img
9 September 2017


ലൈംഗിക ബന്ധത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം ഏതെന്ന് ചോദ്യത്തിന് ഉത്തരവുമായി ഒരു കൂട്ടം ഗവേഷകര്‍. ഇരുണ്ട രാത്രികളേക്കാള്‍ സെക്‌സിന്‌ ഏറ്റവും അനുയോജ്യമായ സമയം നേരം പുലരുന്നതിനോട്‌ അടുത്ത സമയമാണ്‌ എന്ന് ഗവേഷകര്‍ പറയുന്നു.

കൃത്യമായി പറഞ്ഞാല്‍ രാവിലെ 5.48 ആണ്‌ ഏറ്റവും അനുയോജ്യമെന്ന്‌ ഇറ്റാലിയന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുന്നതു കാരണമാണ്‌ ഈ സമയം ബന്ധപ്പെടാന്‍ ഏറ്റവും അനുയോജ്യമാണെന്ന്‌ പറയാന്‍ കാരണം.

രാവിലെ ഉണരുന്നതിനു മുമ്പ്‌ മനുഷ്യശരീരത്തിലെ ടെസ്‌റ്റോസ്‌റ്റിറോണ്‍ നില മറ്റേത്‌ സമയത്തെക്കാളും 25 മുതല്‍ 50 ശതമാനം വരെ കൂടുതലായിരിക്കും. കൂടാതെ പങ്കാളികള്‍ക്ക് രതിമൂര്‍ച്ഛയില്‍ എത്താനുള്ള സാധിക്കുമെന്നാണ് കണ്ടെത്തല്‍.

ഈ സമയത്ത്‌ പങ്കാളികളുടെ ഊര്‍ജനിലയും ഏറ്റവും ഉയര്‍ന്നിരിക്കും. ജീവിതപ്രശ്‌നങ്ങള്‍ തലയില്‍ ഉദിക്കാത്ത സമയമായതിനാലും ഈ സമയത്ത്‌ ബന്ധപ്പെടുന്നത്‌ ഏറ്റവും ഹൃദ്യമായിരിക്കുമെന്ന്‌ സെക്‌സ് തെറാപ്പിസ്‌റ്റുകള്‍ അഭിപ്രായപ്പെടുന്നു.