ആര്‍ത്തവസമയത്തെ കഠിനവേദന കുറയ്ക്കാന്‍ നേന്ത്രപ്പഴം കഴിച്ചാല്‍ മതി

single-img
3 September 2017

സാധാരണ ആര്‍ത്തവ ചക്രത്തെ ബാധിക്കുന്ന പ്രശ്‌നമാണ് അസഹ്യമായ വേദന. മാസത്തില്‍ ഉണ്ടാകുന്ന ഈ വേദനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് പേടിയാണ്. എന്നാല്‍ ഇനി ആ വേദനയെ കുറിച്ച് പേടിക്കേണ്ട കാര്യമില്ല. ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനകള്‍ക്ക് നേന്ത്രപ്പഴം നല്ല ഔഷധമാണ്. ധാരാളം ബി6 വൈറ്റമിനും ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡും ഇതിലുണ്ട്. ആര്‍ത്തവ കാലത്ത് ഏകദേശം രണ്ട് നേന്ത്രപ്പഴം ഒരു ദിവസം കഴിക്കാം.

എന്നാല്‍ മറ്റ് സങ്കീര്‍ണ അന്നജങ്ങളില്‍ കുറവ് വരുത്തണം. അല്ലെങ്കില്‍ ശരീര ഭാരം വര്‍ധിക്കാം. അതെസമയം രാത്രി നേരത്ത് നേന്ത്രപ്പഴം കഴിക്കുന്നത് പലരിലും കഫക്കെട്ടിനും ജലദോഷത്തിനും കാരണമാകാറുണ്ട് . വെറും വയറ്റിലും ഇവ കഴിക്കുന്നത് നല്ലതല്ല. നേന്ത്രപ്പഴത്തില്‍ ധാരാളമടങ്ങിയിട്ടുള്ള മഗ്‌നീഷ്യം ചിലപ്പോ വയറിനെ തകരാറിലാക്കാറുണ്ട്.

എന്നാല്‍ അമിത രക്തസ്രാവം, ആര്‍ത്തവം ഇല്ലാതെ വരിക, ഒന്നിലേറെ തവണ ആര്‍ത്തവം വരിക, കൃത്യമായി ആര്‍ത്തവം വരാതിരിക്കുക എന്നിവ സംഭവിക്കുന്നത് ഹോര്‍മോണ്‍ തകരാറുകൊണ്ടാണ്. ഇങ്ങനെയുള്ളവര്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.