വീരേന്ദര്‍ സേവാഗ് വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തുന്നു

single-img
24 August 2017

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വീരേന്ദര്‍ സേവാഗ് വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ വീരുവിന്റെ വെടിക്കെട്ടിന്റെ വീര്യം കൂടും. കാരണം വീരു കളിക്കാന്‍ എത്തുന്നത് യു എ ഇയില്‍ ആരംഭിക്കുന്ന ടെന്‍ 10 ക്രിക്കറ്റ് ലീഗിലാണ്.

ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പാണ് ടെന്‍ 10 ക്രിക്കറ്റ് പരമ്പര. ഒന്നര മണിക്കൂര്‍ മാത്രമായിരിക്കും മത്സരങ്ങളുടെ ദൈര്‍ഘ്യം. സെവാഗിനൊപ്പം വമ്പനടിക്കാരായ ക്രിസ് ഗെയ്ല്‍, ഷാഹിദ് അഫ്രീദി എന്നിവരും യു എ ഇയില്‍ ബാറ്റുവീശുമ്പോള്‍ കായിക പ്രമികള്‍ക്ക് ഉജ്ജ്വല വിരുന്നാകുമത്. ശ്രീലങ്കന്‍ ഇതിഹാസം കുമാര സംഗക്കാരയടക്കമുള്ള ഇരുപതോളം സൂപ്പര്‍ താരങ്ങളും ലീഗില്‍ മാറ്റുരയ്ക്കാനെത്തും.

ടീം പഞ്ചാബീസ്, ടീം പാഖ്ടൂണ്‍സ്, ടീം മറാത്ത, ടീം ബംഗ്ലാസ്, ടീം ലങ്കന്‍സ്, ടീം സിന്ധീസ് എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍. പാഖ്ടൂണ്‍സ് ടീമിനെയാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദി നയിക്കുക. കഴിഞ്ഞ ദിവസം ഹാംപ്‌ഷെയറിന് വേണ്ടി 42 പന്തില്‍ സെഞ്ചുറിയടിച്ച് തകര്‍പ്പന്‍ ഫോമിലാണ് അഫ്രീദി.

ഡിസംബര്‍ 21 മുതല്‍ 24 വരെയാണ് ഇത്തവണ കളികള്‍. യു എ ഇയില്‍ വെച്ച് തന്നെയാകും താരലേലവും നടക്കുക. ട്വന്റി 20 ക്രിക്കറ്റിന് ലോകമെമ്പാടും ലഭിച്ച സ്വീകാര്യതയാണ് തങ്ങളെ ടെന്‍ ക്രിക്കറ്റ് ലീഗിലേക്ക് നയിച്ചതെന്ന് ടി സി എല്‍ പ്രസിഡണ്ട് ഷാജി ഉല്‍ മുല്‍ക് പറഞ്ഞു.