സൗദിയില്‍ വിവാഹമോചനം നിസാര കാര്യങ്ങള്‍ക്ക് വരെ: അടുത്തിടെ സൗദി സ്വദേശി മൊഴിചൊല്ലിയത് ഭാര്യ മുന്നില്‍ നടന്നതിന്

single-img
23 August 2017

ദുബായ്: ഒരുമിച്ച് നടന്നപ്പോള്‍ ഭാര്യ തന്റെ മുന്നില്‍ നടന്നുവെന്ന് ആരോപിച്ച് സൗദി സ്വദേശി വിവാഹമോചനം നേടി. തന്റെ മുന്നില്‍ നടക്കരുതെന്ന് നിരവധി തവണ ഇയാള്‍ ഭാര്യയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഭാര്യ ഇത് ചെവികൊണ്ടില്ലെന്ന് ആരോപിച്ചാണ് വിവാഹമോചനം. ഇത്തരം നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹമോചിതരാകുന്നവരുടെ എണ്ണം സൗദിയില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

സൗദിയില്‍ അടുത്തിടെ നടന്ന മറ്റൊരു വിവാഹമോചനം ഭക്ഷണത്തിനൊപ്പം ആട്ടിറച്ചി വിളമ്പാത്തതിനെ തുടര്‍ന്നായിരുന്നു. മധുവിധു സമയത്ത് കാലില്‍ പാദസരം ധരിച്ചുവെന്നാരോപിച്ചായിരുന്നു മറ്റൊരു വിവാഹ മോചനം.

യുവതി യുവാക്കള്‍ക്കിടയിലാണ് സൗദിയില്‍ വിവാഹമോചനം തുടര്‍ക്കഥയാകുന്നതെന്നും ബോധവത്ക്കരണത്തിന്റെയും കൗണ്‍സിലിംഗിന്റെയും ആവശ്യകത വര്‍ധിച്ച് വരികയാണെന്നും സാമൂഹ്യപ്രവര്‍ത്തകയായ ലത്തീഫാ ഹമീദ് പറയുന്നു. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വിവാഹമോചനം വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.