സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു: ജാഗ്രതാ നിര്‍ദ്ദേശം

single-img
9 August 2017

പത്തനംതിട്ട: സംസ്ഥാനത്ത് കോളറ മരണത്തിനു പിന്നാലെ ജലജന്യരോഗമായ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട ജില്ലയിലാണ് രോഗം പടര്‍ന്നുപിടിക്കുന്നത്. കഴിഞ്ഞ മാസം മഞ്ഞപ്പിത്തം പിടിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. ഇതുവരെ 66 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് പത്തനംതിട്ട നഗര പരിധിയില്‍ നിന്നാണ് കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നു. വെള്ളക്കെട്ടുകളും അലക്ഷ്യമായ മാലിന്യ നിര്‍മാര്‍ജ്ജനവുമാണ് രോഗവ്യാപനത്തിന് കാരണം.

പുതിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും കുടിവെള്ള സ്രോതസ്സുകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.