ഷാര്‍ജയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ: പതിനെട്ട് നില മുഴുവന്‍ കത്തിനശിച്ചു

single-img
4 August 2017

ഷാര്‍ജ അല്‍ നഹ്ദ പാര്‍ക്കിനടുത്തെ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. പതിനെട്ട് നില മുഴുവന്‍ കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് ഉടന്‍ സ്ഥലത്തെത്തിയ തീ അണച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു തീപിടിത്തം.

സംഭവ സമയം ജോലിക്കാര്‍ ആരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. ആര്‍ക്കും പരുക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ആദ്യം തീ കണ്ടത്. തുടര്‍ന്ന് സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു.