ഉറക്കം നഷ്ടപ്പെടുന്നവര്‍ സൂക്ഷിക്കുക: അല്‍ഷിമേഴ്‌സ് രോഗം നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ട്

single-img
10 July 2017

നിങ്ങള്‍ ഉറക്കം നഷ്ടപ്പെടുന്നവരാണോ. ശരിയായ ഉറക്കം നിങ്ങളില്‍ നിന്ന് വിട്ടകന്നിട്ട് എത്ര ദിനങ്ങളായി എന്നു നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടോ. ശരിയായ ആരോഗ്യത്തിന് ശരിയായ ഉറക്കം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്.

ഉറക്കക്കുറവ് പലരിലും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ഡോക്ടര്‍മാര്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.. ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് അല്‍ഷിമേഴ്‌സ് രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ ഗവേഷണം.

കൂടുതല്‍ ഉറങ്ങുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഉറക്കക്കുറവുള്ളര്‍ക്കും പകല്‍ ഉറക്കം തൂങ്ങുന്നവര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള ലക്ഷണങ്ങള്‍ കൂടുതലാണെന്നാണ് അമേരിക്കയില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിലെ കോശങ്ങള്‍ ജീര്‍ണിക്കുകയും മൃതമാകുകയും ചെയ്യുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. രോഗം ബാധിച്ചു തുടങ്ങിയാല്‍ ക്രമേണ ഓര്‍മശക്തി കുറഞ്ഞ് പൂര്‍ണമായും മറവി എന്ന അവസ്ഥയിലേക്ക് രോഗി എത്തപ്പെടും.