കേരളത്തിന്റെ വിളി കാത്ത് ഇര്‍ഫാന്‍ പത്താന്‍; ‘കേരള ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ തയ്യാര്‍’

single-img
1 July 2017

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ തയാറാണെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. എന്നാല്‍ പത്താന്റെ അഭിപ്രായത്തോട് കെസിഎ ഭാരവാഹികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പഞ്ചാബ് ഓപ്പണര്‍ ജീവന്‍ജോത് സിംഗ് കേരള ക്രിക്കറ്റ് ടീമില്‍ കളിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണിത്. ഈ സാഹചര്യത്തില്‍ അരുണ്‍ കാര്‍ത്തിക്കിനെയും തന്‍മയ് ശ്രീവാസ്തവയെയും ടീമില്‍ എത്തിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമം നടത്തുണ്ട്.