ദിവസവും ആറുമണിക്കൂറെങ്കിലും ഉറങ്ങണം; ഇല്ലെങ്കില്‍ മരണസാധ്യത ഇരട്ടിയെന്ന് പുതിയ പഠനം

single-img
28 June 2017

ശരീരത്തിന് ആറു മണിക്കൂറെങ്കിലും മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്ന് പുതിയ പഠനം. പ്രത്യേകിച്ച്, ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനത്തെ ഉറക്ക കുറവ് ബാധിക്കും എന്നാണ് പഠനം പറയുന്നത്. ആറുമണിക്കൂറില്‍ കുറവ് ഉറങ്ങിയാല്‍ ഹൃദ്രോഗവും പക്ഷാഘാതവും മൂലം മരിക്കാനുള്ള സാധ്യത രണ്ടു മടങ്ങാണെന്ന് പഠനം പറയുന്നു.

രക്തസമ്മര്‍ദ്ധം, പ്രമേഹം, അമിത കൊഴുപ്പ് അഥവാ പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ ഉപാപചയ രോഗങ്ങളുള്ളവര്‍ ആറു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്നും കൂടുതല്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് മരണസാധ്യത കുറയുമെന്നും പഠനത്തില്‍ പറയുന്നു.

ആറ് മണിക്കൂറിലധികം ഉറങ്ങുന്ന ഉപാപചയരോഗികളായ ആളുകള്‍ക്ക് സ്‌ട്രോക്ക് മൂലം മരണം സഭവിക്കാനുള്ള സാധ്യത 1.49 മടങ്ങായിരിക്കുമെന്ന് പഠനം പുറയുന്നു. ഉപാപചയ രോഗങ്ങള്‍ ബാധിക്കാത്തവരെ അപേക്ഷിച്ച് ഈ രോഗങ്ങള്‍ ബാധിച്ച ഉറക്കക്കുറവുള്ളവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ മരിക്കാനുള്ള സാധ്യത 1.99 ഇരട്ടിയാണ്.

ഹൃദ്രോഗം വരാനുള്ള സാധ്യതാ ഘടകങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കില്‍ വൈദ്യസഹായം തേടണമെന്നും അതുവഴി ഹൃദ്രോഗമോ ഹൃദയാഘാതമോ മൂലമുള്ള മരണസാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ജൂലിയോ ഫെര്‍ണാണ്ടസ് മെന്‍ഡോസ പറഞ്ഞു.