സര്‍ഫ്രാസ് അഹമദിന്റെ മകനുമൊത്ത് ധോണി; ചിത്രം വൈറല്‍

single-img
18 June 2017

പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമദിന്റെ മകന്‍ അബ്ദുള്ളയുമൊത്തുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചിരവൈരികളാണെങ്കിലും പുറത്ത് നല്ല സുഹൃത്തുക്കളാണെന്ന് തെളിയിക്കുന്നതാണ് ഈചിത്രം. ആയിരക്കണക്കിന് പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.