റമദാന്‍: സൗദിയില്‍ 255 യാചകരെ പോലീസ് അറസ്റ്റ് ചെയ്തു

single-img
4 June 2017

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദില്‍ നിന്നും റമദാന്‍ ആദ്യ ആഴ്ചയില്‍ 255 യാചകരെ പോലീസ് അറസ്റ്റുചെയ്തു. വിദേശികളും സ്വദേശികളുമായി 56 പുരുഷന്‍മാരും 124 വനിതകളും 75 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വദേശികളെ പുനരധിവാസത്തിനായി സാമൂഹിക ക്ഷേമ മന്ത്രാലയത്തില്‍ ഏല്‍പ്പിക്കും. പുറത്തുനിന്നുള്ളവരെ തുടര്‍ നടപടികള്‍ക്കായി യാചന വിരുദ്ധ സുരക്ഷ സമിതിക്ക് കൈമാറും.

പൊതുജനങ്ങള്‍ യാചകര്‍ക്ക് പണം നല്‍കി അനുഭാവം കാണിക്കരുതെന്ന് പോലീസ് വ്യക്തമാക്കി. റമദാന്‍ കാലത്ത് രാത്രി താറാവീഹ് നമസ്‌കാര ശേഷം ട്രാഫിക് സിഗ്‌നലുകളിലും മറ്റും യാചകരുടെ വന്‍ സംഘങ്ങള്‍ എത്താറുണ്ടെന്നും ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. വിദേശികള്‍ യാചകരായി തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തുടര്‍ന്ന് വരികയാണെന്നും ഇവര്‍ രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഇത്തരം നിയമവിരുദ്ധര്‍ക്കെതിരെ വളരെ വേഗം നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമകാകി.